നീ മുട്ടയ്ക്കടയിരിക്കുകയാണോ എന്നു ചോദിച്ചവർക്കുമുന്നിൽ തന്റെ ബിസിനസ്സിന് Toms Hatchery എന്ന പേരുതന്നെ നൽകി പല തളർത്തലുകൾക്കുമുന്നിലും പതറാതെ ജയിച്ചുകാണിച്ചിരിക്കുകയാണ് Tom എന്ന സംരംഭകൻ.
അദ്ദേഹത്തിന്റെ കഥ സംരംഭം തുടങ്ങാൻ പോകുന്നവർക്ക് ഒരു പ്രചോദനം തന്നെയാണ്.
ഇടുക്കിയിലെ കർഷക കുടുംബത്തിൽ ജനിച്ച Tom ഇന് ചെറുപ്പം മുതലേ ഒരു സംരഭകനാവുക എന്നായിരുന്നു ആഗ്രഹം.
മാതാപിതാക്കളും വളരെയധികം support ആയിരുന്നു.
കോളേജിൽ പഠിക്കുമ്പോൾ തന്നെ ആദ്യമായി ഒരു സംരംഭം തുടങ്ങി.
കോളേജിൽ ഉയർന്ന മാർക്ക് ഉണ്ടായിട്ടുപോലും attendance shortage കാരണം പുറത്താവുകയും പിന്നീട് distance എഡ്യൂക്കേഷൻ വഴി ഡിഗ്രി പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ ആദ്യ ബിസിനസ്സ് നഷ്ടത്തിയായി.30 ലക്ഷം രൂപയാണ് 24 ആം വയസ്സിൽ ആ സംരംഭകന്റെ ബാധ്യതയായി മാറിയത്.
വീട്ടുകാർ നൽകിയ പണവും ആത്മധൈര്യവുമാണ് ആ പരാചയത്തിൽ നിന്നും അദ്ദേഹത്തെ കരകയറ്റിയത്. അപ്പോൾ പോലും നാട്ടുകാരുടെയും മറ്റു കുടുംബക്കാരുടെയും അടക്കം പറച്ചിൽ ഒരു തീ പോലെ വിജയിക്കാനുള്ള വാശ്ശി അദ്ദേഹത്തിന്റെ മനസ്സിനെ ആളിക്കത്തിച്ചു.
പിന്നീട് പഞ്ചസാര എന്ന വെളുത്ത വിഷം ഉപയോഗിക്കാതെ തികച്ചും ഷുഗർ free ആയ sweets നൽകുന്ന Stevia delights എന്ന സ്ഥാപനം തുടങ്ങി. വളരെ ആരോഗ്യപരമായ മധുരപലഹാരങ്ങളാണ് stevia delights ഇലൂടെ നൽകുന്നത്.മധുര തുളസി അഥവാ stevia എന്ന നാച്ചുറൽ ആയ സീറോ calori sweetner മാത്രമാണ് മധുരപലഹാരങ്ങൾക്ക് മധുരം നൽകാനായി ഉപയോഗിക്കുന്നത്. ധാരാളം prebiotic fibres അടങ്ങിയിരിക്കുന്ന ഈ sweets ഇന് സാധാരണ മധുര പലഹാരങ്ങളുടെ അതെ രുചിയും ഉണ്ട്.
എന്നാൽ ഏതൊരു സംരബവും പോലെ ആദ്യ നാലുകളിൽ വളരെ അധികം സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ആ സംരംഭവും കടന്നുപോയത്. തൊഴിലാളികൾക്ക് ഭക്ഷണം പോലും വാങ്ങി നൽകാൻ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോഴും എന്നെങ്കിലും ഈ സംരംഭം വിജയിക്കും എന്ന ശുഭ പ്രതീക്ഷയിൽ അവരും അദ്ദേഹത്തിനൊപ്പം തന്നെ നിന്നു.
പക്ഷെ പിന്നീട് നടന്നത് ചരിത്രമാണ്.
ലടൂ, ജലേബി, പേട, ബർഫി തുടങ്ങി ഒരു തരി പോലും പഞ്ചസാരയോ ശർക്കരയോ ചേർക്കാതെ നിർമ്മിക്കുന്ന അമ്പതിൽ പരം Sweets ഇന്ന് Stevia Delights നിർമ്മിക്കുന്നു. അത് മാത്രമല്ല കേരളത്തിന് പുറമെ tamil nadu, karnataka, goa, പോണ്ടിച്ചേരി, ആന്ധ്രാ പ്രേദേശ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലും ഫ്രാൻഞ്ചൈസികളും ലഭ്യമാണ്.
മിതമായ നിരക്കിൽ എല്ലാവരിലേക്കും ആരോഗ്യകരമായ മധുരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്നതുകൊണ്ടുതന്നെ capital of diabeties എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിൽ Stevia delights ന്റെ എല്ലാ സ്വീറ്റസിനും വളരെ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.