Kerala's Young Business Magazine | Daily Business Updates
ഈ ഓണത്തിന് ഭൂമിക്ക് പറയാനുള്ളത് കാക്കപ്പൂക്കളുടെ കഥയാണ്.

ഈ ഓണത്തിന് ഭൂമിക്ക് പറയാനുള്ളത് കാക്കപ്പൂക്കളുടെ കഥയാണ്.

ഈ ഓണത്തിന് ഭൂമിക്ക് പറയാനുള്ളത് കാക്കപ്പൂക്കളുടെ കഥയാണ്.
കടും നീല നിറമുള്ള കാക്കപ്പൂക്കളുടെ കഥ!
ഓണം സ്വർണ്ണ കസവുകളുടെ പ്രൗഢിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ചിന്തയെ പാടെ മാറ്റുകയാണ് ഭൂമിയെന്ന സംരംഭവും സംരംഭഗായ അഹല്യയും.
പണ്ടുകാലത് കാക്കപ്പൂക്കളെപ്പോലുള്ള ചെറുപുഷ്പങ്ങളായിരുന്നു ഓണപ്പൂക്കളത്തിൽ ഇടം പിടിക്കാറുള്ളത്.
അതുകൊണ്ടുതന്നെയാണ് അവരുടെ, ഈ വർഷത്തെ ഓണ വസ്ത്രങ്ങൾക്ക് കാക്കപ്പൂ എന്ന പേര് നൽകി കാക്കപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
ഒരു പ്രായഭേദമോ നിറഭേതമോ ലിംഗഭേതമോ ഇല്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ ഓണമാഘോഷിക്കാൻ സജ്ജമാക്കുകയാണ് കാക്കപ്പൂ വസ്ത്രങ്ങൾ. കാക്കപ്പൂക്കൾ വെറുമൊരു ഓർമയാകാൻ പോകുന്ന വരും കാലങ്ങളിലും ഇങ്ങനെയൊരു പുഷ്പം ഈ ഭൂമിയിൽ വേരുറപ്പിച്ചിരുന്നു എന്നതിന്റെ അടയാളമായി ഈ വസ്ത്രങ്ങളെ മാറ്റാനുള്ള ഉറച്ച തീരുമാനത്തിലാണ് അഹല്യ പ്രവീൺ.
ഓണം സാധാരണക്കാരന്റെ ഉത്സവമാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പൂക്കളങ്ങളിൽ ഇടംപിടിച്ച കാക്കപ്പൂക്കളും ആ ചിന്തയും ആകട്ടെ ഈ ഓണത്തിന് ആഘോഷിക്കപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

WhatsApp
Phone
Youtube
Instagram
Facebook